പ​ത്താം ത​രം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​ത ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, July 18, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സാ​ക്ഷ​ര​താ​മി​ഷ​നും ന​ട​ത്തു​ന്ന പ​ത്താം​ത​രം തു​ല്യ​ത​യു​ടെ പ​തി​നാ​ലാം ബാ​ച്ചി​ലേ​ക്കും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​ത അ​ഞ്ചാം ബാ​ച്ചി​ലേ​ക്കും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​ത്താം ത​രം തു​ല്യ​ത അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് 2019 ജൂ​ലൈ ഒ​ന്നി​ന് 17 വ​യ​സ് പൂ​ർ​ത്തി​യാ​കു​ക​യും ഏ​ഴാം ക്ലാ​സ് വി​ജ​യി​ച്ചി​രി​ക്കു​ക​യും വേ​ണം. എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 1750 രൂ​പ കോ​ഴ്സ് ഫീ​സും 100 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​മു​ൾ​പ്പെ​ടെ 1850 രൂ​പ​യു​ടെ ചെ​ലാ​ൻ അ​ട​ക്ക​ണം. 10 മാ​സ​മാ​ണ് കോ​ഴ്സ് കാ​ല​യ​ള​വ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സി​ന്‍റെ അ​ഞ്ചാം ബാ​ച്ചി​ലേ​ക്ക് പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച​വ​ർ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പ്രീ​ഡി​ഗ്രി പ​ഠ​നം നി​ർ​ത്തി​യ​വ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 2019 ജൂ​ലൈ ഒ​ന്നി​ന് 22 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം.
പ​ത്താം ത​രം തു​ല്യ​താ​കോ​ഴ്സ് വി​ജ​യി​ച്ച​വ​ർ​ക്ക് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ​കോ​ഴ്സി​ന് ചേ​രാന്‌ പ്രാ​യ​പ​രി​ധി​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ, അ​ഡ്മി​ഷ​ൻ ഫീ​സ് 300 രൂ​പ​യും കോ​ഴ്സ് ഫീ​സ് 2200 രൂ​പ​യും ഉ​ൾ​പ്പെ​ടെ 2500 രൂ​പ ചെ​ലാ​ൻ അ​ട​ക്ക​യ്ണം. ഹ്യൂ​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് ഗ്രൂ​പ്പൂ​ക​ളാ​ണു​ള്ള​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളും ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി സ​ന്പ​ർ​ക്ക പ​ഠ​ന ക്ലാ​സു​ക​ൾ ന​ട​ക്കും. കോ​ഴ്സു​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 15 വ​രെ ഫൈ​നി​ല്ലാ​തെ​യും 50 രൂ​പ ഫൈ​നോ​ടെ ഓ​ഗ​സ്റ്റ് 30 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.
ര​ജി​സ്ട്രേ​ഷ​ന് സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ ഓ​ഫീ​സി​ലും വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ക​സ​ന, തു​ട​ർ വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്രേ​ര​ക്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 04936 202091.