അ​ര​ങ്ങ് താ​ലൂ​ക്ക് ക​ലോ​ത്സ​വം: ബ​ത്തേ​രി​ക്ക് കി​രീ​ടം
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ അ​ര​ങ്ങ് ബ​ത്തേ​രി താ​ലൂ​ക്ക് ക​ലോ​ത്സ​വ​ത്തി​ൽ ബ​ത്തേ​രി സി​ഡി​എ​സി​ന് ഓ​വ​റോ​ൾ കി​രീ​ടം. 108 പോ​യി​ന്‍റ് നേ​ടി​യാ​ണ് ബ​ത്തേ​രി ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ പൂ​താ​ടി സി​ഡി​എ​സ് ര​ണ്ടാം സ്ഥാ​ന​വും അ​ന്പ​ല​വ​യ​ൽ സി​ഡി​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൃ​ത്ത, സം​ഗീ​ത, അ​ഭി​ന​യ മേ​ഖ​ല​ക​ളി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വി​സ്മ​യ​ക​ര​മാ​യ പ്ര​ക​ട​ന​ത്തി​നാ​ണ് അ​ര​ങ്ങ് വേ​ദി​യാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
18 മു​ത​ൽ 65 വ​യ​സ് വ​രെ​യു​ള്ള​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. അ​യ​ൽ​ക്കൂ​ട്ട, എ​ഡി​എ​സ്, സി​ഡി​എ​സ് ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രാ​ണ് താ​ലൂ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 23 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.
ര​ണ്ട് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബ​ത്തേ​രി സി​ഡി​എ​സി​ലെ ശ്വേ​ത സേ​വ്യ​ർ ക​ലാ​തി​ല​ക​മാ​യും വ​ത്സ മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ച​ട​ങ്ങി​ൽ പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി സു​ബ്ര​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബീ​ന വി​ജ​യ​ൻ, സീ​ത വി​ജ​യ​ൻ, ബി​ന്ദു പ്ര​കാ​ശ്, ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, ജ​ന​പ്ര​തി​നി​ധി​ക​ൾ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.