കു​ഞ്ഞോം യു​പി സ്കൂ​ൾ കെ​ട്ടി​ടം സ​മ​ർ​പ്പ​ണം നാ​ളെ
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യാ​നന്ത​ര പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ മ​ദ്രാ​സ് വൈ​എം​സി​എ വ​യ​നാ​ട്ടി​ലെ കു​ഞ്ഞോ​ത്തു പു​തു​ക്കി​പ്പ​ണി​ത ഗ​വ.​യു​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സ​മ​ർ​പ്പ​ണം നാ​ളെ ഉ​ച്ച​യ്ക്കു 12നു ​എ​ൻ​സി​വൈ​ഐ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​സ് ജേ​ക്ക​ബ് ബെ​ഞ്ച​മി​ൻ കോ​ശി നി​ർ​വ​ഹി​ക്കും. മ​ദ്രാ​സ് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജെ. മാ​ർ​ട്ടി​ൻ കെ​ന്ന​ഡി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ദ്രാ​സ് വൈ​എം​സി​എ കു​ഞ്ഞോം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഹൈ ​വൈ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തും.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​ഞ്ഞോം ഗ​വ.​യു​പി സ്കൂ​ൾ കെ​ട്ടി​ടം 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​ന​ർ​നി​ർ​മി​ച്ച​തെ​ന്നു മ​ദ്രാ​സ് വൈ​എം​സി​എ പ്ര​തി​നി​ധി​ക​ളാ​യ രാ​ജീ​വ് ജോ​ർ​ജ്, ഗി​ഡി​യ​ണ്‍ ത​ങ്ക​രാ​ജ്, വൈ​എം​സി​എ വ​യ​നാ​ട് സ​ബ് റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്. സ്റ്റാ​ൻ​ലി, ബി​ജു തി​ണ്ടി​യ​ത്ത്, പി.​ടി. ബി​നു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ത​ക​ർ​ന്ന കെ​ട്ടി​ട​വും ചു​റ്റു​മ​തി​ലും പു​തു​ക്കി​പ്പ​ണി​ത​തി​നു പു​റ​മേ മൂ​ന്നു ക്ലാ​സ് മു​റി​ക​ളും ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ടോ​യ്‌ലറ്റ് ബ്ലോ​ക്കു​ക​ളും നി​ർ​മി​ച്ചു. ര​ണ്ടുമാ​സം​ കൊ​ണ്ടാ​ണ് നിർമാണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​യ​നാ​ട്ടി​ൽ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള താ​ത്പ​ര്യ​വും ബ​ജ​റ്റും അ​റി​യി​ച്ച​പ്പോ​ൾ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഗ​വ. സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ലാ​ണ് കു​ഞ്ഞോം സ്കൂ​ൾ നി​ർ​ദേ​ശി​ച്ച​തെ​ന്നും മ​ദ്രാ​സ് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.