ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 28 ന്
Thursday, July 18, 2019 12:10 AM IST
മാ​ന​ന്ത​വാ​ടി: ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലാ​യ ത​ല​പ്പു​ഴ ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 28 ന് ​ന​ട​ക്കും. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കു​മാ​യി 26 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 4435 വോട്ടര്‌മാരാണ് ബാ​ങ്കി​ൽ ഉള്ളത്. ​ബാ​ങ്ക് ഹാ​ളി​ൽ വച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. നി​ല​വി​ൽ സി​പി​എ​മ്മാ​ണ് ഭ​ര​ണം കൈ​യാ​ളു​ന്ന​തെ​ങ്കി​ലും അ​ട്ടി​മ​റി സാ​ധ്യ​ത​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​വ​ർ​ത്ത​നം. 39 നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ല​ഭി​ച്ച​തി​ൽ അ​ഞ്ച് എ​ണ്ണം ത​ള്ളു​ക​യും ഏ​ഴ് പേ​ർ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കുകയും ചെയ്തു.
ഒ​ന്പ​ത് അം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. ഒ​ന്പ​ത് സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫും എ​ട്ട് സീ​റ്റു​ക​ളി​ല്‌ ബി​ജെ​പി​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ബി​ജെ​പി ഒ​ന്പ​ത് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഒ​രു പ​ത്രി​ക ത​ള്ളി. വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും എ​ൽ​ഡി​എ​ഫ് വോ​ട്ട​ർ​മാ​രാ​ണ്.
അ​തു​കൊ​ണ്ട് ബാ​ങ്ക് ഭ​ര​ണം എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തു​മെ​ന്നു ത​ന്നെ​യാ​ണ് നേ​തൃ​ത്വം ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണം സി​പി​എ​മ്മി​നെ പി​ടി​ച്ചു​കു​ലു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.