പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Thursday, July 18, 2019 10:49 PM IST
മാ​ന​ന്ത​വാ​ടി: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. എ​ട​വ​ക കാ​ര​ക്കു​നി പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ഷാ​ജി​യു​ടെ​യും ലി​സി​യു​ടെ​യും മ​ക​ൾ സ്നേ​ഹ (18) യാ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ണ്ണെ​ണ്ണ​യു​പ​യോ​ഗി​ച്ച് അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ൽ തീ​പി​ടി​ക്കു​കയാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു.