വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Thursday, July 18, 2019 10:49 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി മു​ണ്ട​ക്കൈ സീ​ത​മ്മ​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. ബ​ത്തേ​രി വാ​കേ​രി സി​സി മാ​വു​ള്ള​ക്ക​ണ്ടി​യി​ൽ സ​ജീ​വ​ൻ-​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ നി​ധി​ൻ (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​നും മ​റ്റ് മൂ​ന്ന് കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പമെ​ത്തി​യ നി​ധി​നും സം​ഘ​വും കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് നി​ധി​നെ വെ​ള്ള​ത്തി​ൽ​നി​ന്നെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നി​ഖി​ൽ ഏ​ക സ​ഹോ​ദ​ര​നാ​ണ്.