‘യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കൗ​മാ​ര കു​റ്റ​വാ​ളി വ​ള​ർ​ത്തു​കേ​ന്ദ്ര​ം’
Friday, July 19, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കൗ​മാ​ര കു​റ്റ​വാ​ളി​ക​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പ് എ​ക്സി​ക്യു​ട്ടീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളെ കീ​ഴ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളി​ലെ പ​ല​രും കാ​ന്പ​സു​ക​ളി​ൽ​നി​ന്നു​ള്ള എ​സ്എ​ഫ്ഐ​ക്കാ​രാ​ണ്. മു​ഖ്യ​മ​ന്ത്രി പ്ര​ശ്ന​ങ്ങ​ളെ നി​സാ​ര​വ​ത്ക​രി​ക്കു​ന്ന​തു അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
കു​റ്റ​സ​മ്മ​തം​കൊ​ണ്ടു കാ​ര്യ​മി​ല്ല. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു വ​രി​ക​യാ​ണ് വേ​ണ്ട​ത്. കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ പേ​രും പ്ര​ശ​സ്തി​യും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
സ​മാ​ന്ത​ര പ​രീ​ക്ഷ​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടി​ല്ല. എ​ന്നാ​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം വി​ളി​ച്ച​ത്.
പോ​ലീ​സ് ആ​ർ​എ​സ്എ​സി​നു വി​വ​രം ചോ​ർ​ത്തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ല​ജ്ജാ​ക​ര​മാ​ണ്. കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ചൂ​ണ്ടി​ക്കാ​ട്ടാ​നും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​ഴി​യ​ണം. ചാ​ര​പ്പ​ണി എ​ടു​ത്ത​വ​രി​ൽ കേ​ന്ദ്ര സ​ർ​വീ​സി​ൽ ഉ​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്യ​ണം.
സം​സ്ഥാ​ന​ത്ത് മു​ന്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണം. ആ​ന്തൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ൽ സാ​ജ​ന്‍റെ കു​ടും​ബ​ത്തെ പീ​ഡി​പ്പി​ക്കു​ന്ന​തു ഭ​ര​ണ​കൂ​ടം തു​ട​രു​ക​യാ​ണ്. ആ​ന്തൂ​ർ വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ണ്ണൂ​ർ ഡി​സി​സി​യെ കെ​പി​സി​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.