പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി
Friday, July 19, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും ഓ​ണ്‍​ലൈ​ൻ വാ​യ​ന​യു​ടെ​യും ആ​ധു​നി​ക ലോ​ക​ത്ത് പു​സ്ത​ക​ങ്ങ​ളെ​യും ര​ച​യി​താ​ക്ക​ളെ​യും വാ​യ​ന​ക്കാ​ര​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​മേ​ള ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ പൂ​ർ​ണ പു​ബ്ലി​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി. ഇം​ഗ്ലീ​ഷ് മ​ല​യാ​ളം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​മു​ഖ ര​ച​യി​താ​ക്ക​ളു​ടെ ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സ്വാ​ന്ത​മാ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​സ​രം ല​ഭി​ച്ചു. ഫാ. ​സ​ന്തോ​ഷ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​സ്‌സി​വി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​യു. ജോ​സ​ഫ്, ലൈ​ബ്രേ​റി​യ​ൻ പ്രീ​തു ജോ​സ്, പൂ​ർ​ണ പ​ബ്ലി​ക്കേ​ഷ​ൻ ക​ൽ​പ്പ​റ്റ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ജീ​വ് ച​ക്ര​പാ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.