കെ.​എം. മാ​ണി​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Friday, July 19, 2019 12:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​കോ​ണ്‍​ഗ്ര​സ്-​എം മു​ൻ ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ നൂ​റാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ കേ​ര​ള ഹൗ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ധ്വാ​ന വ​ർ​ഗ സി​ദ്ധാ​ന്തം ര​ചി​ച്ചും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തിയും അ​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ മാ​ന്യ​ത ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു. ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​പി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ആ​ന്‍റ​ണി, രാ​ജ​ൻ പൂ​താ​ടി, ഐ.​സി. ചാ​ക്കോ, ജോ​സ​ഫ് മാ​ണി​ശേ​രി, പി.​ടി. മ​ത്താ​യി, കെ.​കെ. ബേ​ബി, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, കെ.​വി. മാ​ത്യു മാ​സ്റ്റ​ർ, ഡെ​ന്നി മാ​ത്യു ആ​ര്യ​പ്പ​ള്ളി, കു​ര്യ​ൻ ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, സി.​പി. ലൂ​ക്കോ​സ്, എ​ൻ.​ജി. അ​ച്ച​ൻ​കു​ഞ്ഞ്, പി.​യു. മാ​ണി, ബേ​ബി പു​ളി​മൂ​ട്ടി​ൽ, സേ​വ്യ​ർ നെ​ല്ലി​ക്കു​ന്നേ​ൽ, ടി.​വി. റെ​യിം​സ​ണ്‍, എ.​കെ. മാ​ധ​വ​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.