പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്ന്
Friday, July 19, 2019 12:25 AM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ൽ ട്രാ​ഫി​ക് സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തി​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നി​ല​വി​ലു​ള്ള പി​ഴ​വു​ക​ൾ പ​രി​ഹ​രി​ച്ച് ട്രാ​ഫി​ക് സം​വി​ധാ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, സി​ഐ കെ. ​സു​ധീ​ർ, എ​സ്ഐ അ​ജി​ഷ്, പി.​എ. മു​ഹ​മ്മ​ദ്, മ​ത്താ​യി ആ​തി​ര, സ​ജി തൈ​പ​റ​ന്പി​ൽ, പി.​എ​ൻ. ശി​വ​ൻ, ഷാ​ജി ദാ​സ്, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​മ​യ​ണ പ​രി​ക്ര​മ​ണ തീ​ർ​ഥ​യാ​ത്ര

പു​ൽ​പ്പ​ള്ളി: 15ാമ​ത് രാ​മാ​യ​ണ പ​രി​ക്ര​മ​ണ തീ​ർ​ഥ​യാ​ത്ര ഓ​ഗ​സ്റ്റ് 11ന് ​രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 11 ന് ​രാ​വി​ലെ എ​ട്ടി​ന് മീ​ന​ങ്ങാ​ടി ന​ര​നാ​രാ​യ​ണ ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ഹം​സാ​ന​ന്ദ​പു​രി ദീ​പം കൊ​ളു​ത്തി പ​രി​ക്ര​മ​ണ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സീ​താ​ദേ​വി ല​വ​കു​ശ ക്ഷേ​ത്ര​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ത്തി പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ എ​ട്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം വൈ​കി​ട്ട് പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ സ​മാ​പി​ക്കും.