‘അ​തി​ജീ​വ​ൻ 2019’​സ​മാ​പി​ച്ചു
Friday, July 19, 2019 12:27 AM IST
വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്തി​ലെ വ​ാര​ന്പ​റ്റ ഗ്രാ​മ​ത്തി​ൽ പ്ര​ള​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന് കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി(​മാ​സ്) കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​തി​ജീ​വ​ൻ 2019 ​സ​മാ​പി​ച്ചു. വ​രു​മാ​ന​പ​ദ്ധ​തി​ക്കാ​യി 12 കോ​ഴി​ക​ൾ വീ​തം 100 കു​ടു​ബ​ങ്ങ​ൾ​ക്കും ആ​ട് വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 10 കു​ടും​ബ​ങ്ങ​ൾ​ക്കും ശൗ​ചാ​ല​യ നി​ർ​മാ​ണ​ത്തി​ന് 15 കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കി. കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേരി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​സ് സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ൻ പീ​റ്റ​ർ, പി.​ഒ. നാ​സ​ർ, അ​സീ​സ്, സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ലീ​ന ഷി​ബു, വി​ജ​യ​ൻ, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.