മ​ല​മാ​ൻ വേ​ട്ട​: നാ​ല് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി
Friday, July 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ൽ​പ്പെ​ട്ട വൈ​ത്തി​രി ത​ളി​മ​ല​യി​ൽ മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. താ​മ​ര​ശേ​രി പു​തു​പ്പാ​ടി മീ​ച്ചേ​രി പ​രീ​ത്, ച​മ​ൽ മു​ണ്ടി​ച്ചി​പ്പാ​റ മു​ഹ​മ്മ​ദ​ലി, പു​തു​പ്പാ​ടി ക​ണ്ണ​പ്പ​ൻ​ക്കുണ്ട് വെ​ളു​ത്താ​ല​ക്കാ​ട്ടി​ൽ മു​ജീ​ബ്, ച​മ​ൽ ചി​ങ്ങ​ണാം​കു​ന്നു​മ്മേ​ൽ മു​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​രാ​ണ് മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ജൂ​ണ്‍ 11ന് ​താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി​ടി​കൂ​ടി മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കു കൈ​മാ​റി​യ വേ​ട്ട​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. ഏ​ഴ് പ്ര​തി​ക​ളാ​ണ് കേ​സി​ൽ. ഇ​തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​ഞ്ചു പേ​രി​ൽ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നു ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം നേ​ടി​യ​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​തെ​ന്നു മേ​പ്പാ​ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ഒ​ളി​വി​ലു​ള്ള താ​മ​ര​ശേ​രി സ്വ​ദേ​ശി ഫൈ​സ​ലി​നെ പി​ടി​കൂ​ടു​ന്ന​തി​നു നീ​ക്കം ഉൗ​ർ​ജി​ത​മാ​ണ്.