നെ​റ്റ്‌വ​ർ​ക്ക് മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, July 19, 2019 12:27 AM IST
ച​ങ്ങ​രം​കു​ളം: നെ​റ്റ് വ​ർ​ക്ക് മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​രു​ത്തി​പ്പാ​റ സ്വ​ദേ​ശി ഇ​ട​യ​പു​രം മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ(24)​യാ​ണ് പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ന്നാ​നി മ​ര​ക്ക​ട​വ് സ്വ​ദേ​ശി പു​തു​പ​റ​ന്പി​ൽ അ​ബ്ദു​ൽ കാ​സിം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​സ്ഹ​റു​ദ്ദീ​നെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
2018 ന​വം​ബ​ർ മു​ത​ൽ മ​ണി സ​ർ​ക്കു​ലേ​ഷ​ൻ ബി​സി​ന​സി​നെ​ന്ന പേ​രി​ൽ പ​തി​ന​ഞ്ചോ​ളം യു​വാ​ക്ക​ളി​ൽ നി​ന്നാ​യി 12 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പൊ​ന്നാ​നി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.