സ്വകാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി
Friday, July 19, 2019 12:28 AM IST
ക​രു​വാ​ര​കു​ണ്ട്: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ന​ടു​റോ​ട്ടി​ൽ ഏ​റ്റു​മു​ട്ടി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. പാ​ണ്ടി​ക്കാ​ട് ടൗ​ണി​ൽ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​തി​ന് ഇ​രു ബ​സു​ക​ളി​ലേ​യും ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.
പാ​ണ്ടി​ക്കാ​ട്-​മേ​ലാ​റ്റൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ശ്രീ​ഹ​രി, എ.​എം.​മോ​ട്ടോ​ർ​സ് എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് സ​മ​യ​ത്തെ ചൊ​ല്ലി ന​ടു​റോ​ഡി​ൽ ത​ല്ലു​ണ്ടാ​ക്കി​യ​ത്. ഇ​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യും ടൗ​ണി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു. പൊ​തു​നി​ര​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മാ​ർ​ഗ ത​ട​സം ഉ​ണ്ടാ​ക്കി​യ​തി​ന് ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ പ​യ്യ​പ​റ​ന്പ് സ്വ​ദേ​ശി വാ​ൽ പ​റ​ന്പ​ത്ത് ഉ​നൈ​സ്, പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കാ​യ​ലും വ​ക്ക​ത്ത് ജു​നൈ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​സു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.