കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Friday, July 19, 2019 12:28 AM IST
കാ​ളി​കാ​വ്: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചോ​ക്കാ​ട് സ്രാ​ന്പി​ക്ക​ല്ലി​ലെ പ​രി​യാ​ട​ത്ത് മു​ജീ​ബി​നാ​ണ് പ​ന്നി ഇ​ടി​ച്ച് ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ​ത്.
മു​ജീ​ബ് കാ​പ്പി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​ന് പോ​കു​ന്പോ​ൾ ചോ​ക്കാ​ട് കാ​ഞ്ഞി​രം​പാ​ട​ത്ത് വ​ച്ചാ​ണ് പ​ന്നി ഇ​ടി​ച്ച​ത്. പെ​ട്ടെ​ന്ന് റോ​ഡ​രി​കി​ൽ നി​ന്ന് ചാ​ടി​യ പ​ന്നി ബൈ​ക്കി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ഓ​ടി​മ​റ​ഞ്ഞു. ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ മു​ജീ​ബി​ന്‍റെ ഇ​ട​ത് കാ​ലി​നും തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റു. ടാ​പ്പിം​ഗ് ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന മു​ജീ​ബ് കി​ട​പ്പി​ലാ​യി​രി​ക്കു​ക​യാ​ണ്.
കാ​ട്ടു​പ​ന്നി​ക​ൾ മേ​ഖ​ല​യി​ൽ വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന് പു​റ​മെ പു​ല​ർ​ച്ചെ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും കാ​ട്ടു​പ​ന്നി​ക​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.