കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ
Saturday, July 20, 2019 12:10 AM IST
മാ​ന​ന്ത​വാ​ടി: കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​വും ഇ​ട​വ​ക ദി​ന​വും നാ​ളെ രാ​വി​ലെ 8.30 ന് ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ബാ​ബു മാ​പ്ല​ശേ​രി, ഫാ. ​മാ​ത്യു കാ​ട്ട​റാ​ത്ത്, ഫാ. ​ജോ​സ് കു​ളി​രാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ന്നാ​ൾ കു​ർ​ബാ​ന​യും കാ​ഴ്ച്ച​വയ്​പ്പും ന​ട​ക്കും.
തു​ട​ർ​ന്ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രെ​യും വി​വാ​ഹ ജീ​വി​ത​ത്തി​ൽ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളേ​യും 75ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഇ​ട​വ​കാ​ഗം​ങ്ങ​ളേ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രേ​യും ആ​ദ​രി​ക്കും. വി​കാ​രി ഫാ. ​വി​ൻ​സ​ന്‍റ് കൊ​ര​ട്ടി​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.