ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ​വും പ​ദ​യാ​ത്ര​യും
Saturday, July 20, 2019 12:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ 66-ാം ഓ​ർ​മ​ത്തി​രു​നാ​ളും അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും ബ​ഥ​നി സ​ന്യാ​സാ​ശ്ര​മ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​വും നാ​ളെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. ബ​ത്തേ​രി മേ​ഖ​ല​യി​ലെ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ.
മേ​ഖ​ല​യി​ലെ 12 പ​ള്ളി​ക​ളി​ൽ​നി​ന്നു​ള്ള പ​ദ​യാ​ത്ര​ക​ൾ പു​ത്ത​ൻ​കു​ന്ന് ഫാ​ത്തി​മ മാ​താ​വി​ന്‍റെ കു​രി​ശ​ടി​യി​ൽ സ​മ്മേ​ളി​ച്ച് രാ​വി​ലെ ഒ​ന്പ​തി​ന് ബ​ത്തേ​രി സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് നീ​ങ്ങും. 9.30ന് ​ക​ത്തീ​ഡ്ര​ൽ ക​വാ​ട​ത്ത് ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ സ്വീ​ക​രി​ക്കും.