പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ഇ​ന്ന് മു​ത​ൽ
Saturday, July 20, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ ടൗ​ണി​ൽ ഇ​ന്ന് മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം നി​ല​വി​ൽ വ​രും. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് അ​ഡ്വൈ​സ​റി യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് പ​രി​ഷ്കാ​രം. പ​ടി​ഞ്ഞാ​റ​ത്ത​റ ടൗ​ണി​ൽ എ​ത്തു​ന്ന ബ​സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ​വ​ശം കൂ​ടി ക​യ​റു​ക​യും ഇ​തി​ലൂ​ടെ ത​ന്നെ ഇ​റ​ങ്ങു​ക​യും വേ​ണം.
നി​ല​വി​ൽ തെ​ങ്ങും​മു​ണ്ട റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന ജീ​പ്പു​ക​ൾ ബ​സ്റ്റാ​ൻഡിലേ​ക്ക് ക​യ​റു​ന്ന ബൈ​പാസ് റോ​ഡി​ൽ നി​ർ​ത്ത​ണം. പ​ടി​ഞ്ഞാ​റ​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്പി​ലു​ള്ള ബ​സ് സ്റ്റോ​പ്പ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.