ടിപ്പർ ഉടമകളും തൊഴിലാളികളും കളക്ടറേറ്റ് മാർച്ച് നടത്തി
Saturday, July 20, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ നാ​ല് മ​ണി​ക്കൂ​ർ സ​മ​യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ റോ​ഡ് സു​ര​ക്ഷാ​സ​മി​തി​യു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളെ പീ​ഠി​പ്പി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ഗു​ഡ്സ് ട്രാ​ൻ​സ്പോ​പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും (സി​ഐ​ടി​യു) വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും സം​യു​ക്ത​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. വ​യ​നാ​ട്ടി​ലെ നി​ർ​മ്മാ​ണ​മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. ക​രി​ങ്ക​ല്ല്, മെ​റ്റ​ൽ, മ​ണ​ൽ, ക​ട്ട ഇ​വ​യൊ​ന്നും ജി​ല്ല​യി​ൽ ല​ഭി​ക്കാ​നി​ല്ല. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക്വാ​റി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ലെ ക്വാ​റി​ക​ളി​ൽ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്ത് കി​ട​ക്ക​ണം. ഇ​ങ്ങ​നെ കൊ​ണ്ടു​വ​രു​ന്ന ലോ​ഡു​ക​ൾ​ക്ക് ദി​വ​സം നാ​ല് മ​ണി​ക്കൂ​ർ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്കൂ​ൾ സ​മ​യ​മാ​യ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട് നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് വി​രു​ദ്ധ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ കാ​ല​ത്ത് ര​ണ്ട് മ​ണി​ക്കൂ​റും വൈ​കീ​ട്ട് ര​ണ്ട് മ​ണി​ക്കൂ​റും സ​മ​യ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഗു​ഡ് സ് ​വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​രും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും ആ​യി​ര​ങ്ങ​ൾ പി​ഴ അ​ട​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി.​പി. മു​ഹ​മ്മ​ദാ​ലി, വി.​എ. അ​ബ്ബാ​സ്, കെ. ​സു​ഗ​ത​ൻ, കെ.​പി. റ​ഫീ​ക്ക്, എ​ൻ.​എ​ച്ച്. റ​ഫീ​ക്ക്, സി.​സി. സു​രേ​ഷ്, പി.​വി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.