വ​നി​താ സി​ഐ​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കു നി​ന്ന യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി
Saturday, July 20, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: വ​നി​താ പോലീസ് സി​ഐ​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കു​നി​ന്ന അ​നാ​ഥ യു​വ​തി​യെ കാ​ണാ​താ​യ​താ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ മു​ജീ​ബ് റ​ഹ്മാ​ൻ അ​ഞ്ചു​കു​ന്ന് സ​ബ്ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി. നാ​ട്ടു​കാ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി.
22 വ​യ​സു​ള്ള ഗാ​യ​ത്രി​യെ​യാ​ണ് 2018 ഡി​സം​ബ​ർ ര​ണ്ടാം​വാ​രം മു​ത​ൽ കാ​ണാ​താ​യ​ത്. 2017 അ​വ​സാ​നം ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ത​നി​ച്ചു ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​യ യു​വ​തി​യെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും തു​ട​ർ​ന്നു വ​നി​താ സി​ഐ വീ​ട്ടു​ജോ​ലി​ക്കു നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു.
എ​റ​ണാ​കു​ള​ത്തു അ​നാ​ഥാ​ല​യ​ങ്ങ​ളി​ലാ​ണ് വ​ള​ർ​ന്ന​തെ​ന്നു യു​വ​തി നാ​ട്ടു​കാ​രി​ൽ ചി​ല​രോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്.