തു​റ​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം
Saturday, July 20, 2019 12:12 AM IST
ഗൂ​ഡ​ല്ലൂ​ർ: തു​റ​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​ഹ​മ്മ​ദ്, മേ​രി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​രു​വ​രും ര​ക്ഷ​പെട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് തു​റ​പ്പ​ള്ളി ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ട്ടാ​ന ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. തു​റ​പ്പ​ള്ളി സ്വ​ദേ​ശി ലാ​സ​റി​ന്‍റെ ക​ട കാ​ട്ടാ​ന ത​ക​ർ​ത്തു. പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ന​വാ​സി​ന്‍റെ ഓ​ട്ടോ​റി​ക്ഷ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. രാ​വി​ലെ കു​ട്ടി​ക​ൾ മ​ദ്ര​സ​യി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത്.
മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി മേ​ഖ​ല​യാ​ണ് തു​റ​പ്പ​ള്ളി. വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് കാട്ടാനകൾ മേഖലയിൽ വരുത്തിവയ്ക്കുന്നത്. ഉൗ​ട്ടി-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ലാ​ണ് തു​റ​പ്പ​ള്ളി.​തു​റ​പ്പ​ള്ളി മു​ത​ൽ നെ​ല്ലി​ക്ക​ര വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ഭാഗത്ത് കി​ട​ങ്ങ് നി​ർ​മി​ക്കു​നന്നുണ്ട്.
കാ​ട്ടാ​ന​ക​ളു​ടെ വ​ര​വ് ത​ട​യു​ന്ന​തി​ന് ര​ണ്ട് താ​പ്പാ​ന​ക​ളെ ഇവിടെ നി​ർ​ത്തി​യി​ട്ടുണ്ട്. ഏ​ച്ചം​വ​യ​ൽ, തു​റ​പ്പ​ള്ളി, കു​നി​യി​ൽ, പു​ത്തൂ​ർ​വ​യ​ൽ, മു​ള​പ്പ​ള്ളി, അ​ള്ളൂ​ർ​വ​യ​ൽ തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.
നേ​ര​ത്തെ രാ​ത്രിയിലാ​യി​രു​ന്നു കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മ​മെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ക​ലും വി​ള​യാ​ട്ട​മാ​ണ്.