പ്ല​സ്‌വണ്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ: 439 ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി
Saturday, July 20, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ലൂ​ടെ 439 ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം നേ​ടി.
വൈ​ത്തി​രി താ​ലൂ​ക്കി​ൽ 172, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ 136, ബ​ത്തേ​രി താ​ലൂ​ക്കി​ൽ 131 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വേ​ശ​നം നേ​ടി​യത്. വൈ​ത്തി​രി താ​ലൂ​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ൽ​പ്പ​റ്റ എ​സ്കെഎംജെ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ 188 പേ​ർ പ​ങ്കെ​ടു​ത്തു. ഇ​തി​ൽ 17 പേ​ർ സ​യ​ൻ​സ് ഗ്രൂ​പ്പും 56 പേ​ർ ഹ്യു​മാ​നി​റ്റീ​സും തെ​ര​ഞ്ഞെ​ടു​ത്തു. 75 വി​ദ്യാ​ർ​ഥി​ക​ൾ കോ​മേ​ഴ്സി​ലും 24 കു​ട്ടി​ക​ൾ വി​എ​ച്ച്എ​സ്ഇ​യി​ലും പ്ര​വേ​ശ​നം നേ​ടി.
ബ​ത്തേ​രി താ​ലൂ​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ അ​ഡ്മി​ഷ​നി​ൽ 322 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കൊ​മേ​ഴ്സ് 40, ഹ്യു​മാ​നി​റ്റീ​സ് 77, സ​യ​ൻ​സ് 3, വിഎ​ച്ച്എ​സ്ഇ 11 എ​ന്നി​ങ്ങ​നെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്കാ​യി മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ അ​ഡ്മി​ഷ​നി​ൽ 159 പേ​ർ പ​ങ്കെ​ടു​ത്തു. ഹ്യു​മാ​നി​റ്റീ​സ് 74, കൊ​മേ​ഴ്സ് 59, സ​യ​ൻ​സ് മു​ന്ന് എ​ന്നി​ങ്ങ​നെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം സ്കൂ​ളു​ക​ളി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​ത്.