ജനകീയം ഈ അതിജീവനം പൊതുജന സംഗമം ഇന്ന്
Saturday, July 20, 2019 12:13 AM IST
കൽപ്പറ്റ: ജനകീയം ഈ അതിജീവനം പൊതുജന സംഗമം ഇന്ന് രാവിലെ 10ന് കൽപ്പറ്റ മുനിസിപ്പൽ ടൗണ്‍ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലയിൽ പ്രളയാനന്തരം സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ, പുനർ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ വിശദീകരിക്കും.
തുടർന്ന് പ്രളയ ബാധിതർക്കായി സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനവും രേഖകളുടെ കൈമാറ്റവും നടക്കും. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ, നഗരസഭ ചെയർപേഴ്സണ്‍മാരായ സനിത ജഗദീഷ് തുടങ്ങിയവർ പങ്കെടുക്കും.