കെഎസ്ടി​എ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Sunday, July 21, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: കെഎസ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, പൊ​തു​വി​ദ്യ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കു​ള്ള കേ​ന്ദ്ര വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, വ​ർ​ഗീ​യ​ത ചെ​റു​ക്കു​ക, മി​ക​വി​നാ​യു​ള്ള വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്തു ന​ട​പ്പാ​ക്കു​ക, മാ​നേ​ജ​ർ​മാ​രു​ടെ ശി​ക്ഷാ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ക, എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം പി​എ​സ് സി​ക്കു വി​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​ച്ച്ഐ​എം​യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി അ​ധ്യാ​പ​ക​ർ പ​ങ്കാ​ളി​ക​ളാ​യി. ധ​ർ​ണ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​ന, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ. വി​ജ​യ​കു​മാ​ർ, വി.​എ. ദേ​വ​കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ബി​നേ​ഷ് സ്വാ​ഗ​ത​വും പി.​വി. ജ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു.