ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം: സ്റ്റേ​റ്റ് റി​വ്യൂ മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി
Sunday, July 21, 2019 12:02 AM IST
മാ​ന​ന്ത​വാ​ടി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന റി​വ്യൂ മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി. ഓ​ഗ​സ്റ്റി​ൽ കേ​ന്ദ്ര കോ​മ​ണ്‍ റി​വ്യൂ മി​ഷ​ൻ പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് സം​സ്ഥാ​ന മി​ഷ​ൻ പ്ര​തി​നി​ധി​ക​ളു​ടെ ത്രി​ദി​ന സ​ന്ദ​ർ​ശ​നം.

അ​ഡീ​ഷ​ണ​ൽ ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​ർ ഡോ.​വി.​ആ​ർ. രാ​ജ്. ആ​ർ​സി​എ​ച്ച് സ്പെ​ഷ​ൽ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​നി​ത വി​ജ​യ​ൻ,കോ​ഴി​ക്കോ​ട് ഡി​എം​ഒ ഡോ. ​ജ​യ​ശ്രീ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും സ​ന്ദ​ർ​ശ​ന​ല​ക്ഷ്യ​മാ​ണ്.