പ്ര​ള​യം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ഫാ​ത്തി​മ​യും കു​ടും​ബ​വും
Sunday, July 21, 2019 12:03 AM IST
മാ​ന​ന്ത​വാ​ടി: ​പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന വ​ര​ടി​മൂ​ല പു​ത്ത​ൻ​പു​ര​യി​ൽ ഫാ​ത്തി​മ​യ്ക്കും കു​ടും​ബ​ത്തി​നും ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ജി​ല്ല​യി​ൽ പ്ര​ള​യാ​ന്ത​രം വി​ത​ര​ണം ചെ​യ്ത കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ണ​ക്ക് അ​ധി​കൃ​ത​ർ നി​ര​ത്തു​ന്പോ​ഴാ​ണ് ഈ ​അ​വ​സ്ഥ. പ്ര​ള​യ​കാ​ല​ത്തു ക​ന​ത്ത മ​ഴ​യ്ക്കി​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന റോ​ഡ് പി​ൻ​വ​ശ​ത്തു പ​തി​ച്ചാ​ണ് ഫാ​ത്തി​മ​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.

റോ​ഡ് പ​തി​ച്ച ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ടു​ക്ക​ള​യു​ടെ​യും ശു​ചി​മു​റി​യു​ടെ​യും ചു​മ​രു​ക​ളി​ൽ വി​ള്ള​ൽ വീ​ണു. അ​ടു​ക്ക​ള​യു​ടെ നി​ലം പൊ​ളി​ഞ്ഞു. വീ​ടി​ന്‍റെ ത​റ നി​ര​ങ്ങി​നീ​ങ്ങി. റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വീ​ട് ഭീ​ഷ​ണി​യി​ലാ​ണെ​ന്നു അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഫാ​ത്തി​മ​യും കു​ടും​ബ​വും ദി​വ​സ​ങ്ങ​ളോ​ളം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞു. പി​ന്നീ​ട് സ്വ​ന്തം പ​ണം ഉ​പ​യോ​ഗി​ച്ചു ഷീ​റ്റു മേ​ഞ്ഞു താ​ത്കാ​ലി​ക​മാ​യി ന​ന്നാ​ക്കി​യ വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി.

വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ത്തി​നു നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഒ​രു രൂ​പ​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നു ഫാ​ത്തി​മ​യും ഭ​ർ​ത്താ​വ് മു​സ്ത​ഫ​യും പ​റ​ഞ്ഞു. ദ​ന്പ​തി​ക​ൾ ഉ​പ​ജീ​വ​ന​ത്തി​നു ക്ഷീ​ര​വൃ​ത്തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന തൊ​ഴു​ത്ത് പു​ന​ർ​നി​ർ​മി​ക്കാ​ൻ മി​ൽ​മ 40,000 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.ഭീ​തി​യോ​ടെ​യാ​ണ് ഫാ​ത്തി​മ​യും കു​ടും​ബ​വും വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. പ്രാ​യം​ചെ​ന്ന മാ​താ​വി​നെ ത​നി​ച്ചു വീ​ട്ടി​ലാ​ക്കി​യാ​ണ് ദ​ന്പ​തി​ക​ൾ പു​ല്ല​രി​യാ​നും മ​റ്റു​മാ​യി പു​റ​ത്തു​പോ​കു​ന്ന​ത്.

സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​നും മ​ണ്ണി​ടി​ഞ്ഞ് നാ​ശ​ന​ഷ്ട്ടം സം​ഭ​വി​ച്ചി​രു​ന്നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​മ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് വീ​ട് താ​മ​സ​യോ​ഗ്യ​മാ​ക്കി​യ​ത്.