ഷെ​ഡ് ക​ത്തി​ന​ശി​ച്ചു; നാ​ലം​ഗ കു​ടും​ബ​ത്തി​നു എല്ലാം ന​ഷ്ട​മാ​യി
Monday, July 22, 2019 12:58 AM IST
പു​ൽ​പ്പ​ള്ളി: നാ​ലം​ഗ കു​ടും​ബം താ​ത്കാ​ലി​ക വാ​സ​ത്തി​നു നി​ർ​മി​ച്ച ഷെ​ഡ് ക​ത്തി​ന​ശി​ച്ചു. ശ​ശി​മ​ല തൈ​വേ​ലി​ൽ ഷി​ജു​വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ഷെ​ഡാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ക​ത്തി​ന​ശി​ച്ച​ത്.

നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ടി​നു സ​മീ​പ​മാ​ണ് ഷെ​ഡ്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സാ​മ​ഗ്രി​ക​ളും ചാ​ന്പ​ലാ​യി. തീ​പി​ടി​ത്ത​തി​നി​ടെ ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന ക്യാ​സ് സീ​ലി​ണ്ട​ർ 50 മീ​റ്റ​റോ​ളം ദൂ​രേ​ക്കു വീ​ണു പൊ​ട്ടി​ത്തെ​റി​ച്ചു. വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ച​ണ്ണോ​ത്തു​കൊ​ല്ലി ക്ഷീ​ര​സം​ഘ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഷി​ജു കു​ടും​ബ​സ​മേ​തം ത​റ​വാ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​ധാ​രം, തി​ര​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, 50,000 രൂ​പ, കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി ഉ​ടു​വ​സ്ത്രം ഒ​ഴി​കെ എ​ല്ലാം അ​ഗ്നി​ക്കി​ര​യാ​യ​താ​യി ഷി​ജു പ​റ​ഞ്ഞു.

വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​ണ് വീ​ട് ക​ത്തു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.

ഷി​ജു​വും കു​ടും​ബ​വും സ്ഥ​ല​ത്തു എ​ത്തി​യ​പ്പോ​ഴേ​ക്കും ഷെ​ഡ് ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. പോ​ലീ​സ് രാ​ത്രി​ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.