പ്ര​ത്യു​ത്ഥാ​നം പ​ദ്ധ​തി​യി​ൽ അ​ധി​ക സ​ഹാ​യ​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, July 22, 2019 12:58 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 2018 ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള​ള​പ്പൊ​ക്ക​ത്തി​ലോ, ഉ​രു​ൾ​പൊ​ട്ട​ലി​ലോ വീ​ടി​ന് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ(15 ശ​ത​മാ​നം മു​ത​ൽ 100 ശ​ത​മാ​നം വ​രെ) നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ, മാ​ന​സി​ക പ​രി​മി​ത​രും കി​ട​പ്പു​രോ​ഗി​ക​ളു​മാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ ഉ​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കും വി​ധ​വ​ക​ൾ കു​ടും​ബ​നാ​ഥ​ക​ളാ​യ​തും കു​ട്ടി​ക​ൾ 18 വ​യ​സി​ൽ താ​ഴെ​യു​ള​ള​തു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും ’പ്ര​ത്യു​ത്ഥാ​നം’ പ​ദ്ധ​തി​യി​ൽ 25, 000 രൂ​പ അ​ധി​ക സ​ഹാ​യം ന​ൽ​കു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, യു​എ​ൻ​ഡി​പി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 1,100 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം. അ​പേ​ക്ഷാ ഫോം ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ംംം.റൊ​മ.​സ​ലൃ​മ​ഹ​മ.​ഴീ്.​ശി സൈ​റ്റി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, സാ​മൂ​ഹ്യ​ക​നീ​തി വ​കു​പ്പ എ​ന്നി​വ​യു​ടെ വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​ടു​ത്തു​ള​ള അ​ങ്ക​ണ​വാ​ടി​യി​ൽ 31ന​കം ന​ൽ​ക​ണം.