ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി
Monday, July 22, 2019 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ​ന്പ​ളം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ല് ജോ​ലി ചെ​യ്യു​ന്ന എ​ൺ​പ​തോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി. ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ളം ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.
ശ​ന്പ​ളം ബാ​ങ്കു​വ​ഴി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. 537 രൂ​പ​യാ​ണ് താ​ത്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്കു ദി​വ​സ​ക്കൂ​ലി.