ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 22, 2019 12:58 AM IST
പു​ൽ​പ്പ​ള്ളി:​ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ 66-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും ന​ട​ത്തി.
സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യി​ൽ ഫാ.​ആ​ന്‍റ​ണി ഞെ​രി​ഞ്ഞാ​ന്പ​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​ദ്ദേ​ഹം ന​ട​ത്തി.
മാ​ർ ഈ​വാ​നി​യോ​സ് പി​താ​വി​ന്‍റെ ഛായാ​ചി​ത്രം വ​ഹി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യി​ൽ വൈ​ദി​ക ജി​ല്ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ വൈ​ദി​ക​രും നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.
ഫാ.​മാ​ത്യു മു​ണ്ടോ​ക്കു​ടി​യി​ൽ, ഫാ.​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, ഫാ.​ജോ​ണ്‍ പു​ളി​ക്ക​ൽ, ഫാ.​വ​ർ​ഗി​സ് കൊ​ല്ലാ​മാ​വു​ടി, ഫാ. ​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, സി​സ്റ്റ​ർ കു​സു​മം, പി.​യു. ജോ​യി. തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.