പ​ള്ളി​യ​റ​ക്കൊ​ല്ലി റോ​ഡി​ൽ യാ​ത്രാ​ദു​രി​ത​ം
Monday, July 22, 2019 12:58 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​താം ഡി​വി​ഷ​നി​ൽ​പ്പെ​ട്ട വ​ള്ളി​യൂ​ർ​ക്കാ​വ്-​വ​ര​ടി​മൂ​ല-​പ​ള്ളി​യ​റ​ക്കൊ​ല്ലി റോ​ഡി​ലെ യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല. വീ​തി​കു​റ​ഞ്ഞ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തു യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.
2018ലെ ​മ​ഴ​ക്കാ​ല​ത്തു റോ​ഡ് ര​ണ്ടാ​യി പി​ള​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ജ​ന​കീ​യ ക​മ്മി​റ്റി ശ്ര​മ​ദാ​ന​മാ​യാ​ണ് റോ​ഡ് താ​ത്കാ​ലി​ക​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. സാ​മ​ഗ്രി​ക​ൾ​ക്കാ​യി 55,000 രൂ​പ​യും ക​മ്മി​റ്റി ചെ​ല​വ​ഴി​ച്ചു. ഇ​തി​ൽ 43,000 രൂ​പ ന​ഗ​ര​സ​ഭ ന​ൽ​കി.
റോ​ഡി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷി​ത​മാ​യി മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലൂ​ടെ പോ​കു​ന്നി​ല്ല. 20,000 രൂ​പ ചെ​ല​വ​ഴി​ച്ചു റോ​ഡി​ലും അ​രി​കു​ക​ളി​ലും ക്വാ​റി വെ​യ്സ്റ്റ് ഇ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നു ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
റോ​ഡ് ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​ണ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദി​വ​സ​വും വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ യാ​ത്ര​യ്ക്കു ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്.