ദു​രി​ത​ങ്ങ​ളു​ടെ പ്ര​ള​യ​കാ​ലം, അ​തി​ജീ​വ​ന​ത്തി​ന്‍റെ ഒ​രു​വ​ർ​ഷം
Monday, July 22, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: ദി​വ​സ​ങ്ങ​ളോ​ളം പെ​യ്ത മ​ഴ​യി​ൽ മു​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ൾ. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണൊ​ലി​പ്പി​ലും ത​ക​ർ​ന്ന വീ​ടു​ക​ളും പാ​ത​ക​ളും. ഒ​ടു​വി​ൽ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​യി വാ​സ​സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി​ഭൂ​മി​ക​ളി​ലും അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ലും ചെ​ളി​യും. ജി​ല്ല​യെ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ലേ​ക്ക് ത​ള​ളി​വി​ട്ട നാ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്.
ഇ​ന്ന് ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​മാ​യ 49 വി​ല്ലേ​ജു​ക​ൾ​ക്കും പ​റ​യാ​നു​ള്ള​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ ച​രി​ത്രം. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ മേ​ഖ​ല​ക​ളെ​ല്ലാം ഇ​ന്ന് തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. ഇ​തി​നു അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ത്തി​യ ജ​ന​കീ​യം അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ക​ണ​ക്കു​ക​ൾ.
ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലാ​യി 272 ക്യാ​ന്പു​ക​ളാ​ണ് പ്ര​ള​യ​കാ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്. 9,557 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 34,158 ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഉ​ത്പാ​ദ​ന,സേ​വ​ന,അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ലാ​യി 2251.11 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. പ്ര​ള​യ​ബാ​ധി​ത​രാ​യ 8,079 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 8.07 കോ​ടി രൂ​പ ന​ൽ​കി. പ്ര​ള​യ​ത്തി​ൽ മ​രി​ച്ച ഒ​ന്പ​തു പേ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം വി​ത​ര​ണം ചെ​യ്തു. പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട അ​വ​ശ്യ​രേ​ഖ​ക​ൾ അ​ദാ​ല​ത്തി​ലൂ​ടെ 120 പേ​ർ​ക്ക് ന​ൽ​കി. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന 843 വീ​ടു​ക​ളി​ൽ 217 എ​ണ്ണം പു​ന​ർ​നി​ർ​മി​ച്ചു.
ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട് നി​ർ​മാ​ണം ന​ട​ത്തു​ന്ന 407 വീ​ടു​ക​ളി​ൽ 354 എ​ണ്ണ​ത്തി​നു ഒ​ന്നാം ഗ​ഡു​വും 197 വീ​ടു​ക​ൾ​ക്ക് ര​ണ്ടാം ഗ​ഡു​വും 184 വീ​ടു​ക​ൾ​ക്ക് മൂ​ന്നാം ഗ​ഡു​വും ന​ൽ​കി. വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി ന​ശി​ച്ച 6,210 പേ​രി​ൽ 6,138 പേ​ർ​ക്കും സ​ഹാ​യ​ധ​നം ന​ൽ​കി. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മ​ക്കി​മ​ല സ്കൂ​ൾ പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി പൊ​തു​ജ​ന സം​ഗ​മ​ത്തി​ൽ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.