ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​സ്ആ​ർ​എം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി
Monday, July 22, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്റ്റേ​റ്റ് റി​വ്യൂ മി​ഷ​ൻ (എ​സ്ആ​ർ​എം) പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വി.​ആ​ർ രാ​ജു, സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ (ആ​ർ​സി​എ​ച്ച്) ഡോ.​നി​ത വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 അം​ഗ സം​ഘ​മാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ടാ​യ വ​യ​നാ​ടി​ന്‍റെ ആ​രോ​ഗ്യ​രം​ഗം വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളാ​യ ത​രി​യോ​ട്, മീ​ന​ങ്ങാ​ടി, പേ​രി​യ, മേ​പ്പാ​ടി, അ​ന്പ​ല​വ​യ​ൽ, പ​ന​മ​രം, ന​ല്ലൂ​ർ​നാ​ട്, ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളാ​യ നൂ​ൽ​പ്പു​ഴ, വെ​ങ്ങ​പ്പ​ള്ളി, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യ വാ​ഴ​വ​റ്റ, പൊ​ഴു​ത​ന, ചീ​രാ​ൽ, അ​പ്പ​പ്പാ​റ, യു​പി​എ​ച്ച്സി മു​ണ്ടേ​രി, വൈ​ത്തി​രി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി, ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, മാ​ന​ന്ത​വാ​ടി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ഓ​ഫീ​സ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​സീ​സ് സ​ർ​വൈ​ല​ൻ​സ് പ്രോ​ഗ്രാം ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​മെ​ത്തി.
ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​റ്റേ​ണ​ൽ ചൈ​ൽ​ഡ് ഹെ​ൽ​ത്ത്, നാ​ഷ​ണ​ൽ വെ​ക്ട​ർ​ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം, റി​വൈ​സ്ഡ് നാ​ഷ​ണ​ൽ ട്യൂ​ബ​ർ​കു​ലോ​സി​സ് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം, നാ​ഷ​ണ​ൽ ഓ​റ​ൽ ഹെ​ൽ​ത്ത് പ്രോ​ഗ്രാം, അ​ഡോ​ള​സ​ന്‍റ് ഹെ​ൽ​ത്ത്, ഫാ​മി​ലി പ്ലാ​നിം​ഗ്്, നാ​ഷ​ണ​ൽ പ്രോ​ഗ്രാം ഫോ​ർ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ഓ​ഫ് കാ​ൻ​സ​ർ, ഡ​യ​ബ​റ്റ്സ്, കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ഡി​സീ​സ് ആ​ൻ​ഡ് സ്ട്രോ​ക്ക്, നാ​ഷ​ണ​ൽ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രോ​ഗ്രാം, നാ​ഷ​ണ​ൽ പ്രോ​ഗ്രാം ഫോ​ർ ഹെ​ൽ​ത്ത് കെ​യ​ർ ഓ​ഫ് എ​ൽ​ഡേ​ർ​ലി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചു. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​യും ലാ​ബ്, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ബ്ല​ഡ് ബാ​ങ്ക് കാ​ര്യ​ക്ഷ​മ​ത, ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാം, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ൽ തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി.
കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി​യ സം​ഘം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും ആ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം സ്റ്റേ​റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി. ​കേ​ശ​വേ​ന്ദ്ര​കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലെ എ.​പി.​ജെ ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു.
ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ​യും കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രെ​യും ആ​ശ കോ​ഓ​ർ​ഡി​നേ​റ്റ​റെ​യും എ​സ്ആ​ർ​എം അം​ഗ​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ഡോ. ​നി​ത വി​ജ​യ​ൻ, ഡോ.​വി.​ആ​ർ. രാ​ജു, ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ.​ആ​ർ. രേ​ണു​ക, ആ​യു​ർ​വേ​ദം, ഹോ​മി​യോ ഡി​എം​ഒ​മാ​ർ, എ​സ്ആ​ർ​എം അം​ഗ​ങ്ങ​ൾ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.