ക​ർ​ക്കട​ക​ത്തി​ൽ ഇ​ല​പ്പെ​രു​മ​യു​മാ​യി പ​ത്തി​ല ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, July 23, 2019 1:04 AM IST
ക​ൽ​പ്പ​റ്റ: എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​വും വ​യ​നാ​ട് ജി​ല്ലാ ആ​ദി​വാ​സി​വി​ക​സ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യും വ​യ​നാ​ട് അ​ഗ്രി​മാ​ർ​ക്ക​റ്റിം​ഗ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യും കു​ടും​ബ​ശ്രീ മി​ഷ​ൻ വ​യ​നാ​ടും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്തി​ല ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി.

27 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ന്ത ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലെ പാ​ർ​ക്കി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കു​ടും​ബ​ശ്രീ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ക​ർ​ക്കി​ട​ക​ത്തി​ൽ ല​ഭ്യ​മാ​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​തു​മാ​യ ഇ​ല​ക്ക​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ം ആണ് ഒരുക്കിയിട്ടുള്ളത്. വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ കൃ​ഷി​ചെ​യ്ത​തും ശേ​ഖ​രി​ക്കു​ന്ന​തു​മാ​യ പ​ച്ചി​ല​ക​ളാണ് ചന്തയിലുള്ളത്.

ഒാരോ കാ​ലാ​വ​സ്ഥ​യിലും പ്ര​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ​തും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ സെ​മി​നാ​ർ ഡോ. ​ഷാ​ഹി​ൽ ഇ​ബ്രാ​ഹിം ന​യി​ച്ചു. എം.​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യം മേ​ധാ​വി വി.​വി. ശി​വ​ൻ, സ​യ​ന്‍റി​സ്റ്റ് ടി.​ആ​ർ. സു​മ, വാം​പ് ചെ​യ്മാ​ൻ കെ. ​ദി​വാ​ക​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.