ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ന്ന​തി​നു വേ​ദി​യാ​ക്കി​യെ​ന്ന്
Tuesday, July 23, 2019 1:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​യ്ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വ​വും ഉ​ദ്യോ​ഗ​സ്ഥ​രും മാ​റ്റി​യെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​ള​ക്ട​റ​ൽ ഓ​ഫീ​സ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ ഇ​ട​തു മു​ന്ന​ണി​യു​ടെ ക​ള്ള​ത്ത​ര​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യി​ലു​ള്ള കേ​സ് അ​ട്ടി​മ​റി​ക്കാനു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞൈ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ 13 പേ​രും എ ​ക്ലാ​സ് അം​ഗ​ങ്ങ​ൾ അ​ല്ല.
ഇത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാന്‌ സ​ഹാ​യ​ക​മാ​കും. 2017 ഫെ​ബ്രു​വ​രി 17നു ​മു​ന്പ് ഓ​ഹ​രി സം​ഖ്യ 100 രൂ​പ​യും പ്ര​വേ​ശ​ന ഫീ​സ് 10 രൂ​പ​യും അ​ട​ച്ച​വ​ർ​ക്കാണ് സ​ഹ​ക​ര​ണ നി​യ​മം 19, ച​ട്ടം 20 അ​നു​സ​രി​ച്ചും ബാ​ങ്ക് നി​യ​മാ​വ​ലി പ്ര​കാ​ര​വും വോ​ട്ടു​ചെ​യ്യാ​നും തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും അ​വ​കാ​ശം. ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലാ​യ 2017 മാ​ർ​ച്ച് 18നും 2019 ​മാ​ർ​ച്ച് 16നും ​ഇ​ട​യി​ൽ 3088 പേ​രെ ക്ര​മ​വി​രു​ദ്ധ​മാ​യി ബാ​ങ്കി​ൽ അം​ഗ​ങ്ങ​ളാ​ക്കി. ഇ​വ​രെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​നെ​തി​രേ ജൂ​ലൈ 17നു ​യു​ഡി​എ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ 3088 പേ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
100 രൂ​പ ഓ​ഹ​രി ഇ​ല്ലാ​ത്ത​വ​രും 10 രൂ​പ പ്ര​വേ​ശ​ന ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രു​മാ​യ 3028 പേ​രി​ൽ 13 പേ​രാ​ണ് എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​രെ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹ​ര്‌​ജി​യി​ൽ വാ​ദം കേ​ട്ട കോ​ട​തി വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും മാ​റ്റി​വ​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. കേ​സ് 23നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്ക​യാ​ണ്.
ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി ക്ര​മ​വി​രു​ദ്ധമായി പ്ര​വ​ർ​ത്ത​ിച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി.​പി അ​യ്യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. വി​ജ​യ​ൻ, കെ.​കെ. ഗോ​പി​നാ​ഥ​ൻ, നി​സി അ​ഹ​മ്മ​ദ്, ടി.​ജെ. ജോ​സ​ഫ്, സ​ക്ക​രി​യ മ​ണ്ണി​ൽ, ടി​ജി ചെ​റു​തോ​ട്ടി​ൽ, സി.​ടി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വോ​ട്ടെ​ടു​പ്പ് ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു വോ​ട്ടെ​ടു​പ്പു ന​ട​ത്തി. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ർ​ഷ​ക മു​ന്ന​ണി​യും യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും പി​ന്നീ​ട് ന​ട​ത്തും.