ദൈ​വ​ദാ​സ​ൻ മാ​ർ ഇ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര ന​ട​ത്തി
Tuesday, July 23, 2019 1:04 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ്ഥാ​പ​ക​നും ദൈ​വ​ദാ​സ​നു​മാ​യ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ 66-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളും തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​ര്യ സെ​ന്‍റ് പോ​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.
രാ​വി​ലെ ഒ​ന്പ​തി​ന് പേ​ര്യ​ടൗ​ണി​ൽ മാ​ന​ന്ത​വാ​ടി പ്രോ​ട്ടോ വി​കാ​രി ഫാ.​ലൂ​ക്കോ​സ് പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ഇ​ട​വ​ക​വി​കാ​രി ഫാ.​തോ​മ​സ് ക​ല്ലൂ​ർ, ഫാ.​ലൂ​ക്കോ​സ് പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ, ഫാ.​വ​ർ​ഗീ​സ് ക​ട​ക്കേ​ത്ത്, ഫാ.​വ​ർ​ഗീ​സ് ച​ങ്ങ​നാ​മ​ഠം, ഫാ.​സാ​മു​വ​ൽ ഒ​ഐ​സി, ഫാ. ​വ​ർ​ഗീ​സ് ക​ണി​യാ​മ​റ്റം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സ​മ്മാ​ന​ദാ​നം, മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മാ​ർ ഇ​വാ​നി​യോ​സ് അ​വാ​ർ​ഡ് ദാ​നം, ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി സ​മ്മാ​ന​കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ​വ​യും ന​ട​ത്തി.