ക​ണ്ട​ത്തു​വ​യ​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്: വി​ചാ​ര​ണ അ​ടു​ത്ത മാ​സം 21 ന് ​തു​ട​ങ്ങും
Tuesday, July 23, 2019 1:04 AM IST
വെ​ള്ള​മു​ണ്ട: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ക​ണ്ട​ത്തു​വ​യ​ൽ പൂ​രി​ഞ്ഞി ഇ​ര​ട്ടക്കൊല​പാ​ത​ക കേ​സി​ൽ ക​ൽ​പ്പ​റ്റ​യി​ലെ ജി​ല്ലാ കോ​ട​തി​യി​ൽ വി​ചാ​ര​ണ അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ പ്ര​തി തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി ക​ല​ങ്ങോ​ട്ടു​മേ​ൽ വി​ശ്വ​നാ​ഥ​നെ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു. ഇ​തി​നി​ടെ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും ഇ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നെ മാ​റ്റി ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ബി.​എ. ആ​ളൂ​രി​നെ നി​യ​മി​ക്ക​ണ​മെ​ന്നും പ്ര​തി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ത​നി​ക്ക് വേ​ണ്ടി വാ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വ​നാ​ഥ​ൻ നേ​ര​ത്തെ ആ​ളു​രി​ന് ക​ത്ത​യ​ച്ചി​രു​ന്നു. പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ളൂ​രി​ന് വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നും വ​യ​നാ​ട് സ്വ​ദേ​ശി​യു​മാ​യ ​ഷെ​ഫി​ൻ അ​ഹ​മ്മ​ദ് കോ​ട​തി​യി​ലെ​ത്തി ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക​നാ​ക്ക​ണ​മെ​ന്നു​ള്ള അ​പേ​ക്ഷ ന​ൽ​കി. കേ​സ് നി​ല​വി​ലി​രി​ക്കെ അ​ഭി​ഭാ​ഷ​ക​നെ മാ​റ്റു​ന്ന​തി​ന് കോ​ട​തി അ​നു​മ​തി ന​ൽ​ക​ണം.
നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ഉ​ള്ള​തി​നാ​ൽ ​ഷൈ​ജു മാ​ണി​ശേ​രി​യാ​ണ് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ. കോ​ട​തി അ​നു​മ​തി ന​ൽ​കി​യാ​ൽ അ​ടു​ത്ത മാ​സം 21 ന് ​വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ ആ​ളൂ​രാ​യി​രി​ക്കും വി​ശ്വ​നാ​ഥി​ന് വേ​ണ്ടി വാ​ദി​ക്കു​ക.
മാ​പ്പു സാ​ക്ഷി​യാ​ക്കാ​മെ​ന്നു​ള്ള ഉ​റ​പ്പിന്മേലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് വി​ശ്വ​നാ​ഥി​ന്‍റെ വാ​ദം.
രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ ക്രി​മി​ന​ൽ ലോ​യ​റാ​യ ആ​ളൂ​ർ ഹാ​ജ​രാ​കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നാ​ലാ​ണ് പോ​ലീ​സ് ധൃ​തി​പ്പെ​ട്ട് ഇ​ന്ന് കു​റ്റ​പ​ത്രം വാ​യി​ച്ച​തെ​ന്ന് ഷ​ഫി​ൻ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.
പ​ത്ത് മാ​സ​മാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ് പ്ര​തി. 2018 ജൂ​ലൈ ആ​റി​ന് രാ​ത്രി​യാ​ണ് ക​ണ്ട​ത്തു​വ​യ​ൽ പൂ​രി​ഞ്ഞി വാ​ഴ​യി​ൽ പ​രേ​ത​നാ​യ മൊ​യ്തു​വി​ന്‍റെ​യും ആ​യി​ഷ​യു​ടേ​യും മ​ക​ൻ ഉ​മ്മ​ർ(23), ഭാ​ര്യ ഫാ​ത്തി​മ (19) എ​ന്നി​വ​രെ ത​ല​യ്ക്കും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ നി​ല​യി​ൽ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി പി​ൻ​വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന് കൃ​ത്യം ന​ട​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
ഇ​രു​വ​രേ​യും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഫാ​ത്തി​മ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും കാ​ണാ​താ​യി​രു​ന്നു.
കൃ​ത്യം ന​ട​ന്ന് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം സെ​പ്തം​ബ​ർ 18 നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ മി​ക​വി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വ​യ​നാ​ട് എ​സ്പി ക​റു​പ്പ​സ്വാ​മി, ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, എ​സ്ഐ മാ​രാ​യ എ​ൻ.​ജെ. മാ​ത്യു, അ​ബൂ​ബ​ക്ക​ർ, സി​പി​ഒ നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സ്ഥാ​ന പോ​ലീ​സ് ചീ​ഫി​ന്‍റെ ബാ​ഡ്ജ് ഓ​ഫ് ഒാ​ണ​ർ അം​ഗീ​കാ​രം നേ​ടി​യി​രു​ന്നു.