ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Tuesday, July 23, 2019 1:04 AM IST
മാ​ന​ന്ത​വാ​ടി: വ​ന്യ​മൃ​ഗ​ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ന​ട​വ​യ​ൽ മേ​ഖ​ല പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം വീ​ടി​നു പു​റ​ത്ത​ിറ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഉ​ള്ള​ത്. നാ​ടും കാ​ടും ത​മ്മി​ൽ വേ​ർ​തി​രി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ട്ടി​ൽ മാ​ത്രം വ​സി​ക്കു​ന്ന​തി​നും മ​നു​ഷ്യ​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും നാ​ട്ടി​ൽ സ്വൈ​ര്യ​മാ​യി ജീ​വി​ക്കു​ന്ന​തി​നും സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. വ ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ട്ടി​ൽ കൊ​ള്ളാ​ത്ത അ​വ​സ്ഥ​യി​ൽ പെ​രു​കി​യാ​ൽ അ​വ​യു​ടെ എ​ണ്ണം കു​റ​യ​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന വി​ള​ക​ൾ​ക്കും മ​റ്റ് വ​സ്തു​വ​ക​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 12 ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​ന​മ​രം സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജ് മു​തി​ര​ക്കാ​ലാ​യി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി.​സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മൂ​ല​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി നി​ര​പ്പേ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​ണ്ണി ചെ​റു​കാ​ട്ട്, സൈ​മ​ണ്‍ ആ​ന​പ്പാ​റ, ജെ​യിം​സ് മ​റ്റ​ത്തി​ൽ, ലൗ​ലി ഇ​ല്ലി​ക്ക​ൽ, ആ​ന്‍റ​ണി വെ​ള്ളം​കു​ഴി, വി​ൻ​സ​ന്‍റ് ചേ​രു​വേ​ലി​ൽ, ത​ങ്ക​ച്ച​ൻ പ​ന്ന​യ​ക്ക​ൽ, മേ​രി വെ​ണ്ട​നാ​നി​ക്ക​ൽ, ചാ​ക്കോ അ​യ്യാ​ര​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.