വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി
Tuesday, July 23, 2019 1:04 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ 29 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. ര​ണ്ട് കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. 14 കേ​സു​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. സ്വ​ത്ത് സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, ചി​കി​ൽ​സ​പി​ഴ​വ്, സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യവയായിരുന്നു പ​രാ​തി​കള്‌. വ​നി​താ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ വി.​യു. കു​ര്യാ​ക്കോ​സും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​വ​മോ​ർ​ച്ച മാ​ർ​ച്ച്

ക​ൽ​പ്പ​റ്റ: ക്രി​മി​ന​ലു​ക​ൾ ഉ​ൾ​പ്പെ​ട്ട പി​എ​സ‌്സി പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന​് ആവശ്യപ്പെട്ട് യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​എ​സ‌്സി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ബി. മ​ദ​ൻ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, പി.​കെ. ദീ​പു, ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല, മ​നോ​ജ്കു​മാ​ർ, സി​നേ​ഷ് വാ​കേ​രി, എം.​ആ​ർ. രാ​ജീ​വ്, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.