പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ർ​ഭി​ണി മ​രി​ച്ചു
Tuesday, July 23, 2019 10:55 PM IST
പു​ൽ​പ്പ​ള്ളി: തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ർ​ഭി​ണി മ​രി​ച്ചു. പെ​രി​ക്ക​ല്ലൂ​ർ പ്ലാ​ന്തോ​ട്ട​ത്തി​ൽ സു​നീ​ഷി​ന്‍റെ ഭാ​ര്യ നി​ഷി​ത (24)യാ​ണ് മ​രി​ച്ച​ത്. 19ന് ​ഉ​ച്ച​യ്ക്കാ​ണ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ​വ​ച്ച് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ നി​ഷി​ത​യെ പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി​നി​യാ​യ നി​ഷി​ത​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​ണ് സു​നീ​ഷ്. നാ​ല് മാ​സം മു​ന്പ് വി​വാ​ഹി​ത​യാ​യ നി​ഷി​ത മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​ണ്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി സു​നീ​ഷ് സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ സു​നീ​ഷി​ന്‍റെ മാ​താ​വി​നൊ​പ്പ​മാ​യി​രു​ന്നു നി​ഷി​ത താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യു​വ​തി മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.