ശാ​പ​മോ​ക്ഷം തേ​ടി പു​ലി​ക്കാ​ട്ടു​പ​ടി-​കാ​പ്പും​കു​ന്ന് റോ​ഡ്
Wednesday, July 24, 2019 12:47 AM IST
മാ​ന​ന്ത​വാ​ടി: ചെ​ളി നി​റ​ഞ്ഞ് കി​ട​ക്കു​ന്ന പു​ലി​ക്കാ​ട്ടു​പ​ടി-​കാ​പ്പും​കു​ന്ന് റോ​ഡ് ശാ​പ​മോ​ക്ഷം തേ​ടു​ന്നു.

പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ൽ​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡ് പ​ടി​ഞ്ഞാ​റ​ത്ത​റ വാ​രാ​ന്പ​റ്റ റോ​ഡി​നെ​യും വാ​രാ​ന്പ​റ്റ മാ​ന​ന്ത​വാ​ടി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പാ​സാ​ണ്. അ​ര​കി​ലോ​മീ​റ്റ​ർ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം ചെ​ളി നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ലാ​ണ്. ചെ​ളി​നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം യാ​ത്ര ചെ​യ്യു​ന്ന​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടേ​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് വ​രാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ ചു​മ​ലി​ൽ ഏ​റ്റി​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

1995 ൽ ​തു​ട​ങ്ങി​യ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ര​വ​ധി​ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും അ​ധി​കാ​രി​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.