പു​ന​ര​ധി​വാ​സം: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 56 കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​രേ​ഖ ന​ൽ​കി
Wednesday, July 24, 2019 12:47 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ർ​ഷ​കാ​ല​ത്തു വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ത്തോ​ട്, ചാ​ട​ക​പ്പു​ര, പു​ഴം​കു​നി ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ 56 കു​ടും​ബ​ങ്ങ​ൾ​ക്കു പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 സെ​ന്‍റ് വീ​തം ഭൂ​മി​യു​ടെ രേ​ഖ ന​ൽ​കി. നു​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളു​വാ​ടി​യി​ലാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. കാ​ക്ക​ത്തോ​ട് കോ​ള​നി​യി​ലെ 35-ഉം ​ചാ​ട​ക​പ്പു​ര​യി​ലെ 19-ഉം ​പു​ഴും​കു​നി​യി​ലെ ര​ണ്ടും കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് രേ​ഖ ന​ൽ​കി​യ​ത്. ഇ​വ​ർ​ക്കാ​യി മൂ​ന്ന് മാ​സ​ത്തി​ന​കം വീ​ട് നി​ർ​മി​ക്കും.
ഭൂ​രേ​ഖ വി​ത​ര​ണം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശോ​ഭ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി​ഡി​ഒ ഇ​സ്മ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​ന്ദു മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ല മാ​ത്യു, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബാ​ല​ൻ, ബെ​ന്നി കൈ​നി​ക്ക​ൽ, ഷീ​ന, ദീ​പ,സ​രോ​ജി, മോ​ഹ​ന​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ദാ​ഹ​ർ മു​ഹ​മ്മ​ദ്, ബി​ജു, ശ്രീ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെേ·​നി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ച്ചാ​ലി​ൽ 12-ഉം ​മീ​ന​ങ്ങാ​ടി അ​ത്തി​നി​ല​ത്ത് അ​ഞ്ചും പു​ൽ​പ്പ​ള്ളി പാ​ള​ക്കൊ​ല്ലി​യി​ൽ 27-ഉം ​കു​ടും​ബ​ങ്ങ​ൾ​ക്കു പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​ഴം കു​നി​യി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്കു ഉ​ട​ൻ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കും.