ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം
Wednesday, July 24, 2019 12:47 AM IST
ക​ൽ​പ്പ​റ്റ: അ​ഗ​തി ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി​യു​ടെ സേ​വ​ന​ങ്ങ​ൾ ഇ​തു​വ​രെ ന​ൽ​കാ​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ആ​ഴ്ച ത​ന്നെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു. പ​ദ്ധ​തി ന​ട​ത്തി​പ്പു​കാ​രാ​യ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.
നി​ല​വി​ൽ ക​ൽ​പ്പ​റ്റ, നെ​ൻ​മേ​നി, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി എ​ന്നീ എ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കി തു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ 26 ജ​ന​റ​ൽ പ്രൊ​ജ​ക്ടു​ക​ൾ​ക്കും 26 എ​സ്ടി പ്രൊ​ജ​ക്ടു​ക​ൾ​ക്കും സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​വും ആ​ദ്യ ഗ​ഡു​വും ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
അ​ഗ​തി ര​ഹി​ത കേ​ര​ളം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 6848 പേ​രും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ 7468 പേ​രു​മ​ട​ക്കം 14,316 പേ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​നോ​ട​കം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 68 പേ​രും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ 69 പേ​രു​മ​ട​ക്കം 137 ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്താ​നു​മാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നി​ല​വി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​നും പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു സം​ഘ​ടി​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നു കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ ബ​ഡ്സ് സ്കൂ​ളു​ക​ളു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. ആ​കെ​യു​ള്ള 13 ബ​ഡ്സ് സ്കൂ​ളു​ക​ൾ​ക്കാ​യി 12.50 ല​ക്ഷം രൂ​പ വീ​തം ആ​ദ്യ ഗ​ഡു അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
അ​നു​മ​തി ല​ഭി​ച്ചി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന ബ​ഡ്സ് സ്കൂ​ളു​ക​ൾ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​മി​ക്ക​ണം. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും പ​ർ​ച്ചേ​ഴ്സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് അ​വ ഉ​ട​ൻ ല​ഭ്യ​മാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​രി​ത അ​യ​ൽ​കൂ​ട്ട കാന്പ​യി​നും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. യോ​ഗ​ത്തി​ൽ കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.