400 ഏ​ക്ക​ർ തേ​യി​ല​ത്തോ​ട്ടം വ​നം വ​കു​പ്പി​നു കൈ​മാ​റി
Wednesday, July 24, 2019 12:47 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ടാ​ൻ​ടി തേ​യി​ല​ത്തോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ 400 ഏ​ക്ക​ർ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വ​നം വ​കു​പ്പി​നു കൈ​മാ​റി. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ട്ടം. ചേ​ര​ന്പാ​ടി, ചേ​ര​ങ്കോ​ട് മേ​ഖ​ല​യി​ലാ​ണ് കൈ​മാ​റി​യ ഭൂ​മി. തോ​ട്ടം കൈ​മാ​റു​ന്ന​തി​നെ​തി​രെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.
ഭൂ​മി കൈ​മാ​റ്റം നി​ര​വ​ധി പേ​ർ​ക്കു തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​മെ​ന്നു ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി പു​ന​ര​ധി​വാ​സ​ത്തി​നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 1969ൽ ​നീ​ല​ഗി​രി​യി​ലും കോ​യ​ന്പ​ത്തൂ​ർ വാ​ൾ​പാ​റ​യി​ലു​മാ​യി ആ​രം​ഭി​ച്ച​താ​ണ് ടാ​ൻ ടീ ​എ​സ്റ്റേ​റ്റ്. നീ​ല​ഗി​രി​യി​ൽ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, നെ​ല്ലി​യാ​ളം, ദേ​വാ​ല, പാ​ണ്ഡ്യാ​ർ, ചേ​ര​ന്പാ​ടി, ചേ​ര​ങ്കോ​ട്, ന​ടു​വ​ട്ടം, കോ​ത്ത​ഗി​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് തോ​ട്ടം ഉ​ള്ള​ത