കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Wednesday, July 24, 2019 12:48 AM IST
ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. എ​ട​വ​ക പാ​ണ്ടി​ക്ക​ട​വ് അ​ഗ്ര​ഹാ​രം മു​ണ്ടോ​പ​റ​ന്പി​ൽ നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന കി​ണ​റാ​യ​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ വീ​ടി​നും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ഏ​റെ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.