കാ​ക്ക​ത്തോ​ടു​കാ​രു​ടെ പോ​രാ​ട്ട​ത്തി​ന് ഫ​ലം ക​ണ്ടു
Wednesday, July 24, 2019 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ർ​ഷ​കാ​ല​മാ​കു​ന്ന​തോ​ടെ സ്വ​ന്തം വീ​ട്ടി​ൽ കി​ട​ക്കാ​ൻ ക​ഴി​യാ​തെ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങേ​ണ്ടു​ന്ന ഗ​തി​കേ​ട് തു​ട​ർ​ന്നു വ​ന്ന കാ​ക്ക​ത്തോ​ടു​കാ​ർ​ക്ക് ഇ​നി വെ​ള്ള​പൊ​ക്ക​ത്തെ ഭ​യ​ക്ക​ണ്ട. ഇ​വ​ർ തു​ട​ർ​ന്നു വ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യ പോ​രാ​ട്ട​ത്തി​നും ഇ​ന്ന​ലെ പ​രി​സ​മാ​പ്തി കു​റി​ച്ചു. ഇ​വ​ർ​ക്ക് വീ​ട് വെ​ക്കാ​ൻ സ്ഥ​ലം കി​ട്ടി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​ത്.
വ​ർ​ഷ​കാ​ല​മാ​കു​ന്ന​തോ​ടെ വെ​ള്ളം ക​യ​റു​ന്ന കാ​ക്ക​ത്തോ​ടു​കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ പു​ന​ര​ധി​വാ​സം നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഓ​രോ വ​ർ​ഷ​കാ​ലം വ​രു​ന്പോ​ഴും കോ​ള​നി വാ​സി​ക​ൾ​ക്ക് വീ​ട് വി​ട്ട് അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം ത​ങ്ങേ​ണ്ടി വ​രു​ന്നു. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി കോ​ള​നി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ള​നി​വാ​സി​ക​ൾ ത​ന്നെ രം​ഗ​ത്ത് വ​രു​ക​യാ​യി​രു​ന്നു. സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും രേ​ഖ കൈ​മാ​റു​ന്ന​തി​ലെ ത​ട​സം പു​ന​ര​ധി​വാ​സം നീ​ണ്ടു​പോ​യി.
പു​ന​ര​ധി​വാ​സം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ള​നി​വാ​സി​ക​ൾ വ​ന​ത്തി​ൽ ക​യ​റി കു​ടി​ൽ​കെ​ട്ടി സ​മ​രം തു​ട​ങ്ങി. ഉ​ട​ൻ ത​ന്നെ കോ​ള​നി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ വ​ന​ത്തി​ൽ നി​ന്ന് ആ​ദി​വാ​സി​ക​ൾ പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ഇ​വ​രു​ടെ വീ​ടു​ക​ൾ വീ​ണ്ടും വെ​ള്ള​ത്തി​ലാ​യ​തോ​ടെ വീ​ണ്ടും ഇ​വ​രു​ടെ താ​മ​സം അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​യി.
വെ​ള്ളം ഇ​റ​ങ്ങി എ​ല്ലാ​വ​രും വീ​ടു​ക​ളി​ലേ​ക്ക് പോ​യ​ങ്കി​ലും ഇ​വ​ർ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​ഭ​യ​കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ക​ല്ലൂ​ർ സ്കൂ​ളി​ൽ നി​ന്ന് ഇ​വ​ർ ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സ​ബ് ക​ള​ക്ട​ർ പ്ര​ശ്ന​ത്തി​ലി​ട​പെ​ടു​ക​യും എ​ത്ര​യും പെ​ട്ട​ന്ന് സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് വെ​ച്ച് മാ​റ്റി താ​മ​സി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് കോ​ള​നി​വാ​സി​ക​ൾ സ്കൂ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​ർ​ന്ന് വ​ന്ന പോ​രാ​ട്ട​ത്തി​ന് ന​ല്ല പ​രി​സ​മാ​പ്തി​യാ​ണ് കു​റി​ച്ച​ത്. കാ​ക്ക​ത്തോ​ട് കോ​ള​നി​യി​ലെ 35 കു​ടും​ബ​ത്തി​നും, ചാ​ട​ക​പു​ര​കോ​ള​നി​യി​ലെ 19 കു​ടം​ബ​ത്തി​നും പു​ഴം​കു​നി കോ​ള​നി​യി​ലെ ര​ണ്ട് കു​ടും​ബ​ത്തി​നു​മാ​ണ് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ ഇ​ന്ന​ലെ കൈ​മാ​റി​യ​ത്.