ജി​ല്ല​യി​ൽ പെ​യ്ത​ത് ശ​രാ​ശ​രി 98.82 മി​മീ​ മ​ഴ
Thursday, August 15, 2019 12:41 AM IST
ക​ൽ​പ്പ​റ്റ: മ​ഴ ക​ന​ത്ത ആ​റു മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ പെ​യ്ത​ത് ശ​രാ​ശ​രി 98.82 മി​ല്ലി​മീ​റ്റ​ർ മ​ഴ. ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ ല​ഭി​ച്ച​ത് 100 സെ​ന്‍റി​മീ​റ്റ​റി​നു മു​ക​ളി​ലു​ള്ള മ​ഴ​യാ​ണ്. ഏ​റ്റ​വും തീ​വ്ര​ത​കൂ​ടി​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​ന്പ​തി​നാ​ണ്. എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ ശ​രാ​ശ​രി 200-250 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി
ന​ശി​പ്പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. ച​പ്പ​ൻ​തോ​ട് സ്വ​ദേ​ശി​ക​ളാ​യ തി​രു​ശെ​ൽ​വം, രാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​ന്ത്ര വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ചേ​ര​ന്പാ​ടി റേ​ഞ്ച​ർ ഗ​ണേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ശു​ക്ക​ളെ പു​ലി കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: വാ​ഴ​ത്തോ​ട്ടം കൊ​പ്പ​ര​ക്ക​ട​വി​ൽ പു​ലി പ​ശു​ക്ക​ളെ കൊ​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ വ​ന​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​ക്ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്. ത​ങ്ക​രാ​ജ്, പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.