വാ​യ​ന​മു​റി​യും പ​ഠ​ന​മു​റി​യും ഒ​രു​ക്കി എ​സ്പി​സി
Sunday, August 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തു​ന്ന​വ​രെ ആ​ദ്യം സ്വീ​ക​രി​ക്കു​ക വാ​യ​ന​മു​റി​യെ​ന്ന ഫ​ല​ക​മാ​ണ്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് സ​ർ​വ്വ​തും ഉ​പേ​ക്ഷി​ച്ചെ​ത്തി​യ​വ​രി​ൽ മി​ക്ക​വ​രും പ​ത്ര​വാ​യ​ന ശീ​ല​മാ​ക്കി​യ​വ​രാ​യി​രു​ന്നു. ഇ​വ​രു​ടെ ഈ ​പ്ര​യാ​സം മ​ന​സി​ലാ​ക്കു​ക​യും പു​റം​ലോ​ക​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക്യാ​ന്പി​ലെ​ത്തി​ക്കാ​നു​മാ​യാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ആ​ദ്യം വാ​യ​ന​മു​റി​യൊ​രു​ക്കി​യ​ത്.

​ആ​ശ​യം പ​ത്ര ഏ​ജ​ന്‍റു​മാ​രി​ലെ​ത്തി​യ​പ്പോ​ൾ അ​വ​ർ സൗ​ജ​ന്യ​മാ​യി പ​ത്രം ന​ൽ​കാ​മെ​ന്നും ഏ​റ്റു. പീ​ന്നി​ട് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി ഒ​രു വാ​യ​ന​മു​റി തു​റ​ന്നു. ഇ​ന്നി​വി​ടെ മ​ല​യാ​ള​ത്തി​ലെ പ്ര​ചാ​ര​ത്തി​ലു​ള്ള മി​ക്ക പ​ത്ര​ങ്ങ​ളും ചി​ല മാ​ഗ​സി​നു​ക​ളും വ​രു​ന്നു​ണ്ട്.

പ​ത്ര​ങ്ങ​ളും മാ​ഗ​സി​നു​ക​ളും ചി​ട്ട​യാ​യി അ​ട​ക്കി​വ​യ്ക്കാ​നും കു​ട്ടി​പോ​ലീ​സ് രം​ഗ​ത്തു​ണ്ട്. പ​ത്രം പു​റ​ത്തു കൊ​ണ്ടു​പോ​വാ​നും അ​നു​വ​ദി​ക്കി​ല്ല. ക്യാ​ന്പി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം സൗ​ക​ര്യ​മൊ​രു​ക്കാ​ൻ രാ​വി​ലെ ആ​റു മു​ത​ൽ എ​ട്ടു വ​രെ​യും വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷ​വും വാ​യ​ന​മു​റി പ​ഠ​ന​മു​റി​യാ​യും മാ​റും.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് മേ​പ്പാ​ടി എ​ച്ച്എ​സ്എ​സി​ലെ ത​ന്നെ പ​തി​നാ​ല് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ദു​ഖ​ങ്ങ​ളെ​ല്ലാം അ​തി​ജീ​വി​ച്ചും ​കു​ട്ടി​സം​ഘം ക്യാ​ന്പി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന് പ​ത്ര​വാ​ർ​ത്ത അ​റി​ഞ്ഞെ​ത്തി​യ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി വി. ​റ​ജി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്ഐ എം.​സി. സോ​മ​ൻ, സ്കൂ​ളി​ലെ ഡ്രി​ൽ ഇ​ൻ​ട്ര​ക്ട​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ​ന​മു​റി, പ​ഠ​ന​മു​റി എ​ന്നീ ആ​ശ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യു​ടെ സാ​ഹ​ച​ര്യം നോ​ക്കി പ​ഠ​ന​മു​റി കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.