അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന്
Sunday, August 18, 2019 12:24 AM IST
കാ​ട്ടി​ക്കു​ളം: ന​രി​നി​ര​ങ്ങി മ​ല​യി​ലെ അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ആ​ശ​ങ്ക​യോ​ടെ​യാ​ണ് താ​ഴ്‌വാര​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. തൃ​ശി​ലേ​രി മു​ത്തു​മാ​രി ന​രി​നി​ര​ങ്ങി​മ​ല തു​ര​ന്ന് വ​ൻ പാ​റ​ക​ൾ ഇ​ള​ക്കി മാ​റ്റി​യാ​ണ് പ​തി​നാ​റോ​ളം വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ൾ മ​ല​മു​ക​ളി​ൽ കെ​ട്ടി​പൊ​ക്കി​യ​ത്. നി​ര​വ​ധി ത​വ​ണ നി​ർ​മാ​ണം റ​വ​ന്യൂ വ​കു​പ്പ് നി​ർ​ത്തി​വച്ച​ത​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ല​മു​ക​ളി​ൽ കാ​ട്ട​രു​വി ത​ട​സ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച വ​ൻ ത​ട​യ​ണ പോ​ലും പൊ​ളി​ച്ച് മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്തോ മ​റ്റ് അ​ധി​കൃ​ത​രോ ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ വ​ർ​ഷം ഇ​തി​ന്‍റെ സ​മീ​പ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ട്ടി​മ​റി​ച്ചെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ക​ള​ക്ട​റ​ട​ക്ക​മു​ള്ള ഉ​ന്ന​ത സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.