നീ​ല​ഗി​രി​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും
Sunday, August 18, 2019 12:26 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ പ്രളയത്തില്‌ താ​റു​മാ​റാ​യ ഗ​താ​ഗ​തം സാ​ധാ​ര​ണ​സ്ഥി​തി​യി​ലെ​ത്താ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ലെ നാ​ടു​കാ​ണി ചു​ര​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് വി​ണ്ടു​കീ​റി.

ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ ബാ​ർ​വു​ഡ്, ന്യൂ​ഹോ​പ്പ് ക​ല്ല​റ​മൂ​ല, സീ​ഫോ​ർ​ത്ത്, ആ​റാ​ട്ടു​പാ​റ മേ​ഖ​ല​ക​ളി​ലും റോ​ഡ് ത​ക​ർ​ന്നു. ക​ല്ല​റ​മൂ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് പാ​റ​ക​ളും മ​ണ്ണും റോ​ഡി​ൽ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. പ​ന്ത​ല്ലൂ​ർ-​വൈ​ത്തി​രി പാ​ത​യി​ലെ ഏ​ലി​യാ​സ് ക​ട​യി​ൽ റോ​ഡ് പാ​ടെ ത​ക​ർ​ന്നു. ഗൂ​ഡ​ല്ലൂ​ർ-​ബ​ത്തേ​രി പാ​ത​യി​ൽ നെ​ല്ലാ​ക്കോ​ട്ട കു​വ്വ​ച്ചോ​ല​യി​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു​പോ​യി. ജി​ല്ല​യി​ൽ പ്ര​ധാ​ന പാ​ത​ക​ളി​ൽ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച​യാ​യി.

മ​ഴ റോ​ഡി​ലെ മ​ണ്ണും മ​ര​വും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​ട​സ​മാ​ണ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ല ഗ്രാ​മ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.